Thursday, 6 November 2014

Azhake...nin mizhineer maniyee ( അഴകേ നിന്‍മിഴിനീര്‍മണിയീ )



അഴകേ.......... നിന്‍മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ

അഴകേ നിന്‍മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടിനില്‍ക്കുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാന്‍ എന്റെ ജീവനില്‍ പങ്കിടാം
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍
അഴകേ..... നിന്‍മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ

തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴികേള്‍ക്കെ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി........
ഏഴാം കടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി.........
രാവിന്‍ ഈണവുമായ്..... ആരോ പാടുമ്പോള്‍.....
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
അഴകേ.....
അഴകേ നിന്‍മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ.

പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്‍ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍കിനാപാലാഴിയില്‍ നീരാടിവായോ
കാണാക്കടലൊലിയില്‍ മേലേ പൂമുടിയില്‍
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍
അഴകേ...

അഴകേ നിന്‍മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടിനില്‍ക്കുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാന്‍ എന്റെ ജീവനില്‍ പങ്കിടാം
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍
അഴകേ..... നിന്‍മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ



azhake...nin mizhineer maniyee kuliril thoovaruthe
karale neeyente kinaavil muthu pozhikkaruthe
paribhavangalil moodinilkkumee virahavelathan nombaram
ulkkudannayil koriyinnu njaan ente jeevanil pankidaam
oruven mukilinu mazhayithalekiya
poonthirayazhakinuminayazhakaamen (azhake)

thurayunarumbol meenvalakalulayumbol
tharivalayilakum thirayil nin mozhi kelkke
chenthaarakappoovaadiyil thaalam vilangi
ezhaam kadal theerangalil oonjaalorukki
raavin eenavumaay aaro paadumbol
oruven mukilinu mazhayithalekiya
poonthirayazhakinuminayazhakaamen (azhake)

poonthurayaake chaakarayil muzhukumbol
ponnala choodi paamaravumilakumbol
kaalil chilambaadunnoree theerangal pookaan
neeyen kinaappaalaazhiyil neeradivaayo
kaanaakkadaloliyil melepoomudiyil
oruven mukilinu mazhayithalekiya
poonthirayazhakinuminayazhakaamen (azhake)

No comments:

Post a Comment